08 October, 2026 10:32:25 AM


11 വയസുകാരനെതിരെ ലൈംഗികാതിക്രമം; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്സോ കേസ്



തൃശൂർ: 11 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പൊലീസ് കേസെടുത്തു. തൃശൂർ വെസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കുട്ടിയെ മെഡിക്കോ - ലീഗൽ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടന്നതിന്റെ സൂചനകൾ ലഭിച്ചതായാണ് വിവരം. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്. നിഷ റാഫേലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. ആരോപണങ്ങളിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 941