27 April, 2019 08:48:02 PM


കുറുപ്പന്തറയില്‍ വിരുന്നു സല്‍ക്കാരത്തിനിടെ തര്‍ക്കം: മൂന്നു പേര്‍ക്ക് കുത്തേറ്റു; ഒരാള്‍ അറസ്റ്റില്‍




കുറുപ്പന്തറ : ആദ്യകുര്‍ബാനയുടെ വിരുന്നു സത്ക്കാരത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ മൂന്നു പേര്‍ക്ക് കുത്തേറ്റു. ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മേമ്മുറിയിലെ വീട്ടിലാണ് സംഭവം. ബന്ധുക്കളായ കളരിക്കല്‍ റെജി (44), കളരിക്കല്‍ ജോസി (43), കളരിക്കല്‍ സോണി (44) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേമ്മുറി വാഴക്കുഴിയില്‍ ബിനു മാത്യു (45) വിനെയാണ് കടുത്തുരുത്തി എസ് ഐ മിറാഷ് ജോണിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം അറസ്റ്റു ചെയ്തത്. ആരുടേയും നില ഗുരുതരമല്ല. പ്രതിയെ കോടതിയില്‍ ഹാജരാക്കി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K