06 August, 2026 10:12:14 AM


പ്രായമായില്ലേ മരിച്ചൂടെ? അമ്മയെ കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ; മണ്ണെണ്ണ കുടിച്ച് മാതാവ്



മാനന്തവാടി: വയോധികയായ മാതാവിനെ മദ്യലഹരിയിൽ കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. വയനാട് മാനന്തവാടിയിലാണ് സംഭവം. തോണിച്ചാൽ പിലാക്കണ്ടിക്കുന്നേൽ ദിനേശൻ (50) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് ഒന്നിന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. 

ശുചിമുറിയിൽ നിന്ന് കിടപ്പുമുറിയിലേക്ക് വരികയായിരുന്ന മാതാവ് സരോജിനിയെ (80) തടഞ്ഞുനിർത്തി ക്രൂരമായി മർദിക്കുകയും കട്ടിലിലേക്ക് തള്ളിയിട്ട് കൈകൾ തിരിച്ചു പിടിച്ച് പരുക്കേൽപ്പിക്കുകയുമായിരുന്നു എന്ന് പരാതിയിൽ പറയുന്നു. "ഇത്ര പ്രായമായിട്ടും മരിക്കാത്തതെന്താ...വിഷം തന്നാൽ കുടിക്കുമോ" എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

മകന്റെ അതിക്രമത്തിൽ മനംനൊന്ത് മണ്ണെണ്ണ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികയെ നാട്ടുകാരാണ് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മാനന്തവാടി പൊലീസ് വധശ്രമം, ക്രൂരമായ മർദനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K