03 June, 2019 03:49:40 PM


നിപ സംശയിക്കുന്ന യുവാവിന്‍റെ നില തൃപ്തികരം; നിപ പ്രതിരോധിച്ച് പരിചയമുള്ള ഡോക്ടര്‍മാര്‍ കൊച്ചിയിലേയ്ക്ക്



കൊച്ചി: നിപയെ പ്രതിരോധിച്ച് പരിചയമുള്ള അഞ്ചംഗ ഡോക്ടര്‍മാരുടെ സംഘം കൊച്ചിയിലേയ്ക്ക്. നിപ ബാധ ലക്ഷണങ്ങളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥിയെ ചികിത്സിക്കാനാണ് ഡോക്ടര്‍ സംഘം എത്തുന്നത്. ഇതിനിടെ, നിപ സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവ് രാവിലെ ഭക്ഷണം കഴിച്ചുവെന്നും യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡി.എം.ഒ അറിയിച്ചു.


യുവാവിന്റെ സ്വദേശമായ വടക്കന്‍ പറവൂരിലും യുവാവ് പഠിക്കുന്ന തൊടുപുഴയിലും പഠനാവശ്യത്തിന് എത്തിയ തൃശ്ശൂരിലും വേണ്ട മുന്‍കരുതലുകള്‍ എടുത്തുകഴിഞ്ഞു. വിദ്യാര്‍ത്ഥി താമസിച്ച തൊടുപുഴയിലെ കോളജ് നിരീക്ഷണത്തിലാണ്. വേനലവധിക്ക് രണ്ടുമാസമായി അടച്ചിട്ടിരിക്കുകയായിരുന്നു കോളജ്. കോളജിന് സമീപത്തെ വീട്ടിലാണ് വിദ്യാര്‍ത്ഥി താമസിച്ചിരുന്നത്. വീട് കേന്ദ്രീകരിച്ച അന്വേഷണം തുടങ്ങിയെന്ന് ഇടുക്കി ഡിഎംഒ അറിയിച്ചു



Share this News Now:
  • Google+
Like(s): 43