08 May, 2026 04:02:13 PM
ആലപ്പുഴ ജില്ലയിൽ വയോധികയ്ക്ക് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു

ആലപ്പുഴ : ആലപ്പുഴ ജില്ലയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പരിധിയിലെ 65 വയസ്സുകാരിക്കാണ് രോഗം ബാധിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് ഇവരെ ആലപ്പുഴ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവർ വിദഗ്ധ ചികിത്സയിൽ കഴിയുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിൽ രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.





