06 March, 2026 11:37:06 AM
ഏറ്റുമാനൂരിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് നാളെ

ഏറ്റുമാനൂർ: സേവാഭാരതി ഏറ്റുമാനൂർ യൂണിറ്റ് കുറിച്ചി ഹോമിയോ കോളേജിൻ്റെ സഹകരണത്തോടെ ശനിയാഴ്ച രാവിലെ 9.30 മുതൽ 12 വരെ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തും. ഏറ്റുമാനൂർ പാലാ റോഡിലുള്ള രാമകൃഷ്ണാ ബിൽഡിങ്ങിൽ നടക്കുന്ന ക്യാമ്പിൽ വിവിധ അസുഖങ്ങൾക്കുള്ള പരിശോധന കൂടാതെ മരുന്നുകളും സൗജന്യമായി ലഭിക്കുന്നതാണ്. വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക. സോമൻ ഗംഗാധരൻ, പ്രസിഡന്റ് (ഫോൺ: 9526680770), അനീഷ് മോഹൻ, സെക്രട്ടറി (ഫോൺ: 9495631371).





