16 June, 2026 09:14:27 AM


തൃശ്ശൂരിൽ ഷിഗെല്ല ബാധിച്ച് 43കാരൻ മരിച്ചു; സ്ഥിരീകരണം പോസ്റ്റ്‌മോര്‍ട്ടത്തില്‍



തൃശൂര്‍: ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം. ഇരിങ്ങാലക്കുട മാപ്രാണം സ്വദേശിയായ 43 വയസുകാരനാണ് ഷിഗെല്ല അണുബാധയെ തുടര്‍ന്ന് മരിച്ചത്. കൊടകരയിലെ ഭാര്യവീട്ടില്‍ ആണ് കുറച്ച് നാളായി ഇയാള്‍ താമസിച്ചിരുന്നത്. കടുത്ത ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച് രണ്ട് ദിവസം മുന്‍പ് കൊടകരയിലെ ശാന്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അസുഖം കൂടിയതോടെ തൃശൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റ് മാര്‍ട്ടം നടപടികള്‍ പൂര്‍ത്തികരിച്ച് ഞായറാഴ്ച കബറടക്കം നടത്തി. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഷിഗെല്ല അണുബാധയെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് വ്യക്തമാക്കുന്നത്. ഉറവിടം കണ്ടെത്താന്‍ പരിശോധന നടത്തും.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 913