23 November, 2019 08:15:56 PM


നിപ്പ: വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടിയുമായി ആരോഗ്യ വകുപ്പ്



കോട്ടയം : മുണ്ടക്കയത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ട് പേര്‍ക്ക് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ  നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു. സന്ദേശത്തിന്‍റെ ഉറവിടം കണ്ടത്തി നടപടിയെടുക്കാന്‍ സൈബര്‍ സെക്യൂരിറ്റി വിഭാഗത്തിന്‍റെ സഹായം തേടും. കോട്ടയം ജില്ലയില്‍ ഇതുവരെ ആര്‍ക്കും നിപ്പ ബാധ കണ്ടെത്തിയിട്ടില്ലെന്നും സമൂഹ മാധ്യമങ്ങളിലെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ഡി.എം.ഒ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K