08 January, 2020 06:37:22 PM


പേരൂര്‍ മര്‍ത്തശ്മൂനി തീര്‍ത്ഥാടന ദൈവാലയത്തില്‍ ഓര്‍മ്മപെരുനാളിന് കൊടിയേറി



ഏറ്റുമാനൂര്‍: പേരൂര്‍ ആഗോള മര്‍ത്തശ്മൂനി തീര്‍ത്ഥാടന ദൈവാലയത്തില്‍ ദൈവമാതാവിന്‍റെ ഓര്‍മ്മപെരുനാളിന് കൊടിയേറി. വി.മൂന്നിന്മേല്‍ കുര്‍ബാനയ്ക്കും കൊടിയേറ്റിനും കുര്യാക്കോസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികത്വം വഹിച്ചു. 12ന് രാവിലെ വി.കുര്‍ബാനയെതുടര്‍ന്ന് ഭക്തസംഘടനകളുടെ വാര്‍ഷികവും ഇടവകദിനാചരണവും നടക്കും.


14ന് 6.30ന് സന്ധ്യാപ്രാര്‍ത്ഥന, റാസ, കരിമരുന്ന് കലാപ്രകടനം എന്നിവ ഉണ്ടാകും. പ്രധാന പെരുനാള്‍ ദിനമായ 15ന് രാവിലെ 8.30ന് വി.അഞ്ചിന്മേല്‍ കുര്‍ബാനയ്ക്ക് മലബാര്‍ ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ പോളികാര്‍പ്പസ് മുഖ്യകാര്‍മ്മികത്വം വഹിക്കും. 3ന് പ്രദക്ഷിണം, നേര്‍ച്ചവിളമ്പ്, കൊടിയിറക്ക് എന്നിവയോടെ പെരുനാള്‍ സമാപിക്കും.




Share this News Now:
  • Google+
Like(s): 5.7K