21 January, 2020 03:21:48 PM


നേപ്പാളില്‍ മലയാളികളായ എട്ട് വിനോദസഞ്ചാരികൾ മരിച്ചനിലയിൽ

നാല് സുഹൃത്തുക്കളും കുടുംബവും നേപ്പാളില്‍ എത്തിയത് കോളേജ് സൗഹൃദത്തിന്‍റെ ഓർമ പുതുക്കാന്‍



കാഠ്മണ്ഠു: നേ​പ്പാ​ളി​ലെ ദ​മ​നി​ൽ എ​ട്ടം​ഗ മ​ല​യാ​ളി സം​ഘ​ത്തെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ദ​മ​നി​ലെ റി​സോ​ർ​ട്ടി​ലാ​ണ് ഇ​വ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തിരുവനന്തപുരം ചേങ്കോട്ടുകോണം അയ്യൻകോയിക്കൽ ലൈനിൽ രോഹിണി ഭവനിലെ പ്രവീണിന്‍റെയും കോഴിക്കോട് കുന്നമംഗലം താളിക്കുണ്ട് പുനത്തിൽ രഞ്ജിത്ത് കുമാറിന്‍റെയും കുടുംബങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഇവരില്‍ രഞ്ജിത്തിന്‍റെ മകൻ മാത്രമാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. നാലു സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉൾപ്പെടെ 15 പേരാണ് സംഘത്തിലുണ്ടായിരുന്നത്.


പ്ര​വീ​ൺ കു​മാ​ർ നാ​യ​ർ (39), ശ​ര​ണ്യ (34), ടി.​ബി.​ര​ഞ്ജി​ത്ത് കു​മാ​ർ (39), ഇ​ന്ദു ര​ഞ്ജി​ത്ത് (35), ശ്രീ​ഭ​ദ്ര (ഒ​ൻ​പ​ത്), അ​ഭി​ന​ബ് സൊ​ര​യ (ഒ​ൻ​പ​ത്), അ​ബി നാ​യ​ർ (ഏ​ഴ്), ബൈ​ഷ്ണ​ബ് ര​ഞ്ജി​ത്ത് (ര​ണ്ട്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ദ​മ​നി​ൽ ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന എ​വ​റ​സ്റ്റ് പ​നോ​ര​മ റി​സോ​ർ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഒ​രു മു​റി​യി​ൽ ര​ണ്ട് ഭാ​ഗ​ത്താ​യാ​ണ് ഇ​വ​ർ താ​മ​സി​ച്ച​ത്. ത​ണു​പ്പ​ക​റ്റാ​ൻ ഇ​വ​ർ റൂ​മി​ൽ ഗ്യാ​സ് ഹീ​റ്റ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്നും ഇ​തേ​ത്തു​ട​ർ​ന്നു​ണ്ടാ​യ ശ്വാ​സം മു​ട്ട​ലി​നേ​ത്തു​ട​ർ​ന്നാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നു​മാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മ​ക്‌​വ​ൻ​പു​ർ എ​സ്പി സു​ശീ​ൽ സിം​ഗ് റാ​ത്തോ​ർ ആ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്ത് വി​ട്ട​ത്. 


വാ​തി​ലു​ക​ളും ജ​നാ​ല​ക​ളും അ​ട​ച്ചാ​ണ് ഇ​വ​ർ താ​മ​സി​ച്ച​ത്. രാ​വി​ലെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ഇ​വ​രെ വി​ളി​ച്ചി​ട്ടും പ്ര​തി​ക​ര​ണ​മൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ് ഇ​വ​ർ ഹോ​ട്ട​ൽ അ​ധി​കൃ​ത​രെ ബ​ന്ധ​പ്പെ​ട്ട​ത്. മു​റി​ക​ൾ തു​റ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് നാ​ല് പേ​രും അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണെ​ന്ന് ക​ണ്ട​ത്. തുടര്‍ന്ന് ഹോ​ട്ട​ലി​ൽ നി​ന്ന് ഹെ​ലി​കോ​പ്റ്റ​ർ മാ​ർ​ഗ​മാ​ണ് ഇ​വ​രെ എ​ച്ച്എ​എം​എ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. നാ​ല് പേ​രെ 10.50 നും ​മ​റ്റു​ള്ള​വ​രെ 11.30 നു​മാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ആ​ശു​പ​തി​യി​ലെ​ത്തി​ക്കും മു​ൻ​പ് ത​ന്നെ എ​ട്ട് പേ​രും മ​രി​ച്ചി​രു​ന്ന​താ​യി ആ​ശു​പ​ത്രി പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. മു​റി​ക്ക​ക​ത്തെ ഗ്യാ​സ് ഹീ​റ്റ​ർ ലീ​ക്കാ​വാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് സം​ശ​യം.


അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണ​ത്തെ കു​റി​ച്ച് ബോ​ധ്യ​പ്പെ​ടാ​ൻ എം​ബ​സി ഡോ​ക്ട​ർ എ​ത്തി​യി​ട്ടു​ണ്ട്. എം​ബ​സി ഡോ​ക്ട​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​കും പോ​സ്റ്റു​മോ​ർ​ട്ടം. മ​രി​ച്ച ര​ഞ്ജി​ത്തി​ന്‍റെ ഒ​രു കു​ട്ടി അ​പ​ക​ട​ത്തി​ൽ നി​ന്ന് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. വി​നോ​ദ​സ​ഞ്ചാ​ര സം​ഘ​ത്തി​ൽ 15 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ തി​ങ്ക​ളാ​ഴ്ച​യാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​ത്. ഇ​വി​ടെ നാ​ല് മു​റി​ക​ളി​ലാ​യാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​ത്. ക​ന​ത്ത ത​ണു​പ്പി​ൽ നി​ന്ന് ര​ക്ഷ നേ​ടാ​ൻ ഹീ​റ്റ​ർ ഓ​ൺ ചെ​യ്തി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.


പാപ്പനംകോട് ശ്രീചിത്തിര തിരുനാൾ എൻജിനീയറിങ് കോളജിലെ സൗഹൃദത്തിന്‍റെ ഓർമ പുതുക്കാനാണ് നാല് സുഹൃത്തുക്കളും കുടുംബവും നേപ്പാളിലേക്ക് പോയത്. സുഹൃത്തുക്കളെല്ലാം പാപ്പനംകോട് എൻജിനീയറിങ് കോളജിലെ 2000–2004 ബാച്ചിൽപ്പെട്ടവർ. സൗഹൃദത്തിന്‍റെ 20 വർഷങ്ങൾ ആഘോഷിക്കാൻ അടുത്ത വർഷം റീ യൂണിയനും പദ്ധതിയിട്ടിരുന്നു. അപകടത്തിൽ മരിച്ച പ്രവീണാണ് റീയൂണിയന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K