30 September, 2025 12:42:48 PM


ഇന്തോനേഷ്യയിൽ സ്കൂൾ കെട്ടിടം തകർന്നു; വിദ്യാർഥി കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്



ജക്കാർത്ത: ഇന്തോനേഷ്യയിൽ സ്കൂൾ കെട്ടിടം തകർന്ന് അപകടം. ഒരു വിദ്യാർഥി മരിച്ചു, നിരവധി പേർക്ക് പരിക്ക്. അൽ ഖോസിനി ഇസ്ലാമിക് ബോർഡിങ് സ്കൂളിലാണ് അപകടം. 65 കുട്ടികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പന്ത്രണ്ടിലേറെ പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയിൽ സിഡോർജോ പട്ടണത്തിലെ ഇസ്ലാമിക് ബോർഡിങ് സ്കൂളിലാണ് നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണത്. 100-ലധികം വിദ്യാർഥികൾ ഉച്ചകഴിഞ്ഞുള്ള പ്രാർഥനയ്ക്കായി ഒത്തുകൂടിയപ്പോഴാണ് അപകടമുണ്ടായത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 938