02 September, 2025 12:53:16 PM


കോളറാഡോയിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്



കോളറാഡോ: അമേരിക്കയിലെ കോളറാഡോയിൽ വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ട് ചെറിയ വിമാനങ്ങള്‍ കൂട്ടിയിടിച്ചാണ് വടക്കുകിഴക്കന്‍ കോളറാഡോയിൽ അപകടമുണ്ടായത്. സെസ്‌ന 172, എക്‌സ്ട്ര എയര്‍ ക്രാഫ്റ്റ് കണ്‍സ്ട്രക്ഷന്‍ ഇഎ300 എന്നീ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. ഞായറാഴ്ച്ച രാവിലെയാണ് അപകടമുണ്ടായതെന്ന് ഫോര്‍ട്ട് മോര്‍ഗന്‍ മുന്‍സിപ്പൽ എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. രണ്ട് വിമാനങ്ങളിലായി നാലുപേരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ഒരാളെ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമാനങ്ങള്‍ കൂട്ടിയിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. സംഭവത്തില്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അന്വേഷണം നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 927