18 June, 2025 11:48:52 AM


'പരമോന്നത നേതാവ്' എവിടെ എന്നറിയാം, ഇറാൻ നിരുപാധികം കീഴടങ്ങണം - ഡോണൾഡ് ട്രംപ്



ന്യൂയോര്‍ക്ക്: ഇറാൻ- ഇസ്രായേൽ സംഘർഷത്തിൽ ഇടപെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും. ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി എവിടെയാണ് ഒളിച്ചിരിക്കുന്നതന്ന് അറിയാമെന്നും ഈ അവസരത്തിൽ അവിടെ ആക്രമണം നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദ ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പോസ്റ്റ്. 


'പരമോന്നത നേതാവ്' എന്ന് വിളിക്കപ്പെടുന്നയാൾ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാം. അദ്ദേഹം വളരെ എളുപ്പമുള്ള ലക്ഷ്യമാണ്. പക്ഷേ ഞങ്ങൾ ഇപ്പോൾ അദ്ദേഹത്തെ ആക്രമിക്കാൻ പോകുന്നില്ല (കൊല്ലുക!). പക്ഷേ സാധാരണക്കാർക്കോ അമേരിക്കൻ സൈനികർക്കോ നേരെ മിസൈലുകൾ പതിക്കുന്നത് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുന്നു. ഈ വിഷയത്തിൽ നിങ്ങൾ ശ്രദ്ധ ചെലുത്തിയതിന് നന്ദി!'എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. 


മറ്റൊരു പോസ്റ്റിൽ, ഇറാന്റെ ആകാശത്തിന്മേൽ തങ്ങൾക്ക് നിയന്ത്രണമുണ്ടെന്ന് യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു. "ഇറാന്റെ ആകാശത്തിന്മേൽ ഇപ്പോൾ ഞങ്ങൾക്ക് പൂർണമായ നിയന്ത്രണമുണ്ട്. ഇറാന് നല്ല സ്‌കൈ ട്രാക്കറുകളും മറ്റ് പ്രതിരോധ ഉപകരണങ്ങളും ഉണ്ടായിരുന്നു. പക്ഷേ അത് അമേരിക്കൻ നിർമിത ഉപകരണങ്ങളുമായി താരതമ്യപ്പെടുത്താനാവില്ല. യുഎസിനെക്കാൾ നന്നായി മറ്റാരും അത് ചെയ്യുന്നില്ല" അദ്ദേഹം എഴുതി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K