20 June, 2025 12:12:55 PM


കാനഡയിൽ ഇന്ത്യൻ വിദ്യാർഥി മരിച്ച നിലയിൽ



ഒട്ടാവ: കാനഡയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഡൽഹി സ്വദേശിനിയും കാൽഗറി സർവകലാശാലയിലെ വിദ്യാർത്ഥിനിയുമായ തന്യ ത്യാഗിയാണ് മരിച്ചത്. ഇന്നലെയാണ് യുവതിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ വാൻകൂവറിലെ കോൺസുലേ​റ്റ് ജനറൽ ഒഫ് ഇന്ത്യ അറിയിച്ചത്. മരിച്ചത് തന്യ ത്യാഗിയാണെന്ന് അറിഞ്ഞിരുന്നെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിരുന്നില്ലെന്ന് അധികൃതർ അറിയിച്ചിരുന്നു.

കാനഡയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് കൂടുതൽ വിവരങ്ങൾ അറിയാൻ ശ്രമിക്കുന്നുണ്ടെന്നും വിദ്യാർത്ഥിനിയുടെ കുടുംബത്തിനാവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുമെന്നും കോൺസുലേ​റ്റ് ജനറൽ ഒഫ് ഇന്ത്യ എക്സിൽ പങ്കുവച്ച കുറിപ്പിൽ അറിയിച്ചു. യുവതിയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഞങ്ങളുടെ അനുശോചനവും പ്രാർത്ഥനയും രേഖപ്പെടുത്തുന്നുണ്ടെന്നും കോൺസുലേ​റ്റ് ജനറൽ ഒഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ‌‌



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K