23 January, 2020 02:05:55 PM


കോ​ട്ട​യം സ്വ​ദേ​ശി​നി​യ്ക്ക് കൊ​റോ​ണ വൈ​റ​സ് ബാ​ധ: സൗദിയിൽ മ​ല​യാ​ളി ന​ഴ്സു​മാ​ർ നി​രീ​ക്ഷ​ണ​ത്തിൽ



റിയാദ്: സൗ​ദി​യി​ൽ ജോ​ലി ചെ​യ്യു​ന്ന കോ​ട്ട​യം സ്വ​ദേ​ശി​നി​യാ​യ ന​ഴ്സി​നു കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ മ​ല​യാ​ളി ന​ഴ്സു​മാ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ. കൊ​റോ​ണ വൈ​റ​സ് ബാ​ധ​യേ​റ്റ ഫി​ലി​പ്പീ​ൻ​സ് യു​വ​തി​യെ ചി​കി​ത്സി​ച്ച മ​ല​യാ​ളി ന​ഴ്സു​മാ​രെ​യാ​ണ് നി​രീ​ക്ഷി​ച്ചു​വ​രു​ന്ന​ത്. ഇ​വ​രെ പ്ര​ത്യേ​ക മു​റി​യി​ലേ​ക്ക് മാ​റ്റി. സൗ​ദി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യാ​യ അ​ൽ ഹ​യ​ത് നാ​ഷ​ണ​ലി​ലാ​ണ് സം​ഭ​വം.


മു​പ്പ​ത് മ​ല​യാ​ളി ന​ഴ്സു​മാ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. മ​തി​യാ​യ പ​രി​ച​ര​ണ​മോ കൃ​ത്യ​മാ​യ ഭ​ക്ഷ​ണ​മോ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ന​ഴ്സു​മാ​ർ പ​രാ​തി ഉ​ന്ന​യി​ച്ചു. ചൈ​ന​യി​ലാ​ണ് കോ​റോ​ണ വൈ​റ​സ് ബാ​ധ ഗു​രു​ത​ര ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്. 17 പേ​ർ ഇ​തി​ന​കം മ​രി​ച്ചു. നാ​നൂ​റ്റ​ന്പ​തോ​ളം പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​ന്പ​തി​ലേ​റെ പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ചൈ​ന​യി​ലെ വു​ഹാ​ൻ ന​ഗ​ര​ത്തി​ലാ​ണ് രോ​ഗം ആ​ദ്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. മ​നു​ഷ്യ​രി​ൽ​നി​ന്നു മ​നു​ഷ്യ​രി​ലേ​ക്കു പ​ട​രു​മെ​ന്ന​താ​ണ് രോ​ഗ​ത്തെ കൂ​ടു​ത​ൽ അ​പ​ക​ട​കാ​രി​യാ​ക്കു​ന്ന​ത്.


ഇ​ന്ത്യ​യി​ലും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ അ​ട​ക്കം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. കൊ​ച്ചി, ചെ​ന്നൈ, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വ​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സൗ​ദി​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.



Share this News Now:
  • Google+
Like(s): 194