30 January, 2020 07:27:53 PM


കൊറോണ വൈറസ്: ഹോമിയോ, യുനാനി ചികിത്സയരുത്; കേന്ദ്ര പ്രോട്ടോകോൾ അനുസരിക്കണം



തിരുവനന്തപുരം: കൊറോണ വൈറസ് ബാധിച്ചവരും നിരീക്ഷണത്തിലുള്ളവരും രോഗശമനത്തിനായി ഹോമിയോ, യുനാനി മരുന്നുകൾ ഉപയോഗിക്കരുതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കേന്ദ്ര സർക്കാരിന്‍റെ പ്രോട്ടോകോൾ അനുസരിച്ചുള്ള ചികിത്സ നിർബന്ധമായും തേടണമെന്നും രോഗം വരാത്തവർ പ്രതിരോധശേഷി കൂട്ടാനായി ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു. നിപ്പയുടെ കാലത്തും ഇതേ നിർദേശങ്ങൾ സർക്കാർ നൽകിയിരുന്നു.


കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തിൽ പുണെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനു പുറമേ പത്തോളം പരിശോധനാ ലാബുകൾ തുറക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. ഇതിൽ ആലപ്പുഴയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും ഉൾപ്പെടും. മൂന്നു നാല് ദിവസത്തിനുള്ളിൽ ആലപ്പുഴയിൽ ക്രമീകരണങ്ങൾ ഒരുക്കും. സംസ്ഥാനത്തിന് ഇഷ്ടമുള്ള സ്ഥലങ്ങളിൽ പരിശോധനാ കേന്ദ്രങ്ങൾ തുറക്കാനാകില്ലെന്നും കേന്ദ്രം വിദഗ്ധ സംഘത്തെ അയച്ചാലേ പരിശോധന ആരംഭിക്കാൻ കഴിയൂ എന്നും മന്ത്രി അറിയിച്ചു.



Share this News Now:
  • Google+
Like(s): 158