21 April, 2020 01:07:29 PM


യുവതിയായ വീട്ടമ്മയെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍



കൊല്ലം: കൊല്ലം ചിതറയിൽ  വീട്ടമ്മയെ ഭർത്താവ് വെട്ടികൊല്ലാൻ ശ്രമിച്ചു. വേങ്കോട് സ്വദേശി 34 വയസ്സുള്ള വിനിതയെയാണ് ഭർത്താവായ മനോജ് ഇന്ന് പുലർച്ചെ ആറു മണിക്ക് വീടിനു സമീപമുള്ള റോഡിൽ വച്ച് വെട്ടി പരിക്കേൽപ്പിച്ചത്. തോളിനും കൈയ്ക്കും വെട്ടേറ്റ വാറുവിള വീട്ടിൽ ബിനിത (34)യെ ഗുരുതരമായ പരുക്കുകളോടെ കടയ്ക്കൽ താലൂക്ക് ഗവൺമെൻ്റ് ആശുപത്രിയില്‍ പ്രാഥമികശുശ്രൂഷകള്‍ നല്‍കിയശേഷം തിരുവന്നതപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


കുടുംബ വഴക്കിനെ തുടർന്ന് മാസങ്ങളായി ഇവർ മാറി താമസിക്കുകയായിരുന്നു. വിനിതയുടെ ഭർത്താവ് മനോജ് (40)നെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മറ്റൊരു കുറ്റകൃത്യത്തിൽ  ജയിലിലായിരുന്ന ഇയാൾ റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയതാണ്. ഇന്നു വെളുപ്പിനെ വീടിനു സമീപത്തുളള റോഡിൽ തക്കംപാര്‍ത്തിരുന്ന ഇയാള്‍ വെട്ടുകത്തി കൊണ്ട് ഇവരുടെ കഴുത്തിലും ശരീരമാസകലവും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നത്രേ. തുടർന്ന് ഇയാൾ സ്വന്തം കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.

വിനീതയുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരെ ഇയാൾ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി അകറ്റിനിർത്തി. ഒടുവിൽ കടയ്ക്കൽ പോലീസെത്തി മനോജിനെ കീഴ്പ്പെടുത്തുകയായിരുന്നു. കടയ്ക്കൽ എസ്എച്ച്ഓ എം.രാജേഷ്, എസ്ഐമാരായ വി.സജു, സജീര്‍, എഎസ്ഐ സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K