14 May, 2020 12:37:17 PM


24 മണിക്കൂറിനിടെ 134 മരണം: ആകെ രോഗികള്‍ 78003; അതീവ ജാഗ്രതയിൽ ഇന്ത്യ



ദില്ലി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 78,000 കടന്നു. 2,549 പേരാണ് ഇതുവരെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,722 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. 134 പേര്‍ മരിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് മഹാരാഷ്ട്രയിലാണ്- 921 പേര്‍. ഗുജറാത്തില്‍ 537 പേരും രോഗം ബാധിച്ചു മരിച്ചു. കേന്ദ്രസര്‍ക്കാര്‍ വെബ്‌സൈറ്റിലെ കണക്കനുസരിച്ച് വ്യാഴാഴ്ച രാവിലെ എട്ടു വരെ 49,219 പേരാണു ചികിത്സയിലുള്ളത്. 26,234 പേര്‍ രോഗമുക്തി നേടി.



Share this News Now:
  • Google+
Like(s): 2.6K