22 May, 2020 07:39:33 PM


ശവ്വാൽ മാസപിറവി ദൃശ്യമായില്ല: ചെറിയ പെരുന്നാൾ ഞായറാഴ്ച; ലോക്ഡൌണില്‍ ഇളവ്



കോഴിക്കോട്: കേരളത്തിൽ ചെറിയ പെരുന്നാൾ ഞായറാഴ്ച. ശവ്വാൽ മാസപ്പിറവി ഇന്നു ദൃശ്യമാകാത്തതിനെ തുടർന്നു റമസാൻ 30 ദിവസം പൂർത്തിയാക്കി ഞായറാഴ്ചയായിരിക്കും ഈദുൽ ഫിത്ർ ആഘോഷിക്കുകയെന്നു വിവിധ ഖാസിമാർ അറിയിച്ചു.

പെരുനാള്‍ പ്രമാണിച്ച് ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ഡൌണില്‍ ചെറിയ ഇളവുകള്‍ സര്‍ക്കാര്‍ വരുത്തിയിട്ടുള്ളതായി സൂചന. ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭിക്കുന്നതേയുള്ളു.



Share this News Now:
  • Google+
Like(s): 2.6K