21 June, 2020 05:40:59 AM


പിഞ്ചുകുഞ്ഞിനെ തലയ്‌ക്കടിച്ച്‌ വലിച്ചെറിഞ്ഞു; അങ്കമാലിയിൽ പിതാവ്‌ അറസ്‌റ്റില്‍



uploads/news/2020/06/405209/c3.jpg


അങ്കമാലി: 54 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തലയ്‌ക്കടിച്ചും വലിച്ചെറിഞ്ഞും കൊല്ലാന്‍ ശ്രമിച്ച പിതാവ്‌ അറസ്‌റ്റില്‍. അങ്കമാലി ജോസ്‌പുരം ഭാഗത്ത്‌ വാടകയ്‌ക്കു താമസിക്കുന്ന ചാത്തനാട്ട്‌ വീട്ടില്‍ ഷൈജു തോമസ്‌(40) ആണ്‌ അറസ്‌റ്റിലായത്‌. തലയ്‌ക്കു ഗുരുതര പരുക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍. 

വ്യാഴാഴ്‌ച പുലര്‍ച്ചെ നാലിനായിരുന്നു സംഭവം.


കിടപ്പുമുറിയില്‍ ഭാര്യയുടെ കൈയില്‍നിന്ന്‌ ഷൈജു കുഞ്ഞിനെ ബലപ്രയോഗത്തിലൂടെ കൈക്കലാക്കി തലയ്‌ക്കടിക്കുകയും കട്ടിലിലേക്കു വലിച്ചെറിയുകയുമായിരുന്നു. കുട്ടി തന്റേതല്ലെന്ന സംശയവും പെണ്‍കുഞ്ഞായതിലുള്ള നിരാശയുമാണ്‌ ഇയാളെ ക്രൂരതയ്‌ക്കു പ്രേരിപ്പിച്ചതെന്നു പോലീസ്‌ പറഞ്ഞു. 
ആലുവ ഡി.വൈ.എസ്‌.പി: ജി.വേണുവിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിലാണ്‌ ഷൈജു അറസ്‌റ്റിലായത്‌. 


ചെങ്ങമനാട്‌ എസ്‌.എച്ച്‌.ഒ. ടി.കെ.ജോസിയുടെ നേതൃത്വത്തില്‍ എസ്‌.ഐ: അശോകന്‍, വര്‍ഗീസ്‌, ബിജു, പ്രമോദ്‌, സലിന്‍കുമാര്‍, പ്രമോദ്‌ എന്നിവരുള്‍പ്പെട്ട സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. അങ്കമാലി കോടതിയില്‍ ഹാജരാക്കിയെ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K