13 September, 2021 05:31:19 PM


കോട്ടയം ജില്ലയിൽ 1027 പേർക്ക് കോവിഡ്: 2234 പേർക്ക് രോഗമുക്തി; ടിപിആര്‍ 19.17%



കോട്ടയം: ജില്ലയിൽ 1027 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1009 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.  സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 18 പേർ രോഗബാധിതരായി. 2234 പേർ രോഗമുക്തരായി. പുതിയതായി 5355 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.17 ശതമാനമാണ്.

രോഗം ബാധിച്ചവരിൽ 459 പുരുഷൻമാരും 428 സ്ത്രീകളും 140 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 185 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 8296 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 279321 പേർ കോവിഡ് ബാധിതരായി. 268398 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 50045 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-141

കോരുത്തോട്-46

ഏറ്റുമാനൂർ-45

ചങ്ങനാശേരി-41

പനച്ചിക്കാട്-40

വെള്ളൂർ-34

മീനച്ചിൽ-24

കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി, വൈക്കം, മണിമല-23

പാറത്തോട്, പാമ്പാടി-22

പാലാ, ചിറക്കടവ്, കുറിച്ചി-21

തൃക്കൊടിത്താനം-20

എരുമേലി, വാഴപ്പള്ളി-19

കൂരോപ്പട, അതിരമ്പുഴ-16

മാഞ്ഞൂർ, കരൂർ, പായിപ്പാട്-15

മീനടം, മാടപ്പള്ളി, കാണക്കാരി, അയർക്കുന്നം-14

ഈരാറ്റുപേട്ട, മുണ്ടക്കയം-13

അയ്മനം, മുളക്കുളം, വിജയപുരം-12

ഭരണങ്ങാനം, വാഴൂർ, ടി.വി പുരം-11

കുറവിലങ്ങാട്-10

തലപ്പലം-9

കറുകച്ചാൽ, കടുത്തുരുത്തി, ആർപ്പൂക്കര-8

ഉദയനാപുരം, തിരുവാർപ്പ്, കിടങ്ങൂർ, വെള്ളാവൂർ-7

മുത്തോലി, ചെമ്പ്,. തിടനാട്, രാമപുരം-6

നീണ്ടൂർ, ഞീഴൂർ, വെളിയന്നൂർ, എലിക്കുളം, തലയാഴം-5

കടനാട്, പൂഞ്ഞാർ, വാകത്താനം, അകലക്കുന്നം-4

കല്ലറ, ഉഴവൂർ, മൂന്നിലവ്, കമരകം, പൂഞ്ഞാർ തെക്കേക്കര, കടപ്ലാമറ്റം, പള്ളിക്കത്തോട്, കൂട്ടിക്കൽ-3

മരങ്ങാട്ടുപിള്ളി, നെടുംകുന്നം, കങ്ങഴ-2

തീക്കോയി, കൊഴുവനാൽ, വെച്ചൂർ, മണർകാട്, മറവന്തുരുത്ത്-1


Share this News Now:
  • Google+
Like(s): 5.4K