16 September, 2021 05:49:06 PM


കോട്ടയം ജില്ലയില്‍ 1212 പേര്‍ക്ക് കോവിഡ്: 1831 പേര്‍ക്ക് രോഗമുക്തി; ടിപിആര്‍ 20.09 %



കോട്ടയം: ജില്ലയില്‍ 1212 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1185 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന്  പുറത്തുനിന്നെത്തിയ 27 പേര്‍ രോഗബാധിതരായി. 1831 പേര്‍ രോഗമുക്തരായി. പുതിയതായി 6031 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.09 ശതമാനമാണ്.


രോഗം ബാധിച്ചവരില്‍ 494 പുരുഷന്‍മാരും 533 സ്ത്രീകളും 185 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 239 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 7230 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 283278 പേര്‍ കോവിഡ് ബാധിതരായി. 273247 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 51768 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-131
മണിമല-55
വിജയപുരം-50
ചങ്ങനാശേരി-48
മുളക്കുളം-39
അകലക്കുന്നം-37
കടുത്തുരുത്തി, കറുകച്ചാല്‍-36
വാകത്താനം-34
എരുമേലി-32
വാഴൂര്‍-31
മീനച്ചില്‍-27
അയര്‍ക്കുന്നം, വാഴപ്പള്ളി
ആര്‍പ്പൂക്കര-20
പുതുപ്പള്ളി, തൃക്കൊടിത്താനം, ഞീഴൂര്‍-19
തലയാഴം, പായിപ്പാട്-18
കുറിച്ചി, വൈക്കം, കാഞ്ഞിരപ്പള്ളി, കൂരോപ്പട, ചിറക്കടവ്-17
കാണക്കാരി, എലിക്കുളം, കുറവിലങ്ങാട്-16
അയ്മനം-15
വെള്ളൂര്‍, തിരുവാര്‍പ്പ്, കുമരകം, കരൂര്‍, ടി.വി പുരം, മുണ്ടക്കയം-14
രാമപുരം, ഭരണങ്ങാനം-13
ഏറ്റുമാനൂര്‍-12
പാലാ, തലയോലപ്പറമ്പ്-11
പൂഞ്ഞാര്‍, തലപ്പലം, മാഞ്ഞൂര്‍-10
വെള്ളാവൂര്‍, പാറത്തോട്, പനച്ചിക്കാട്, നെടുംകുന്നം,
പള്ളിക്കത്തോട്, കടപ്ലാമറ്റം, അതിരമ്പുഴ, കിടങ്ങൂര്‍, മരങ്ങാട്ടുപിള്ളി-8
പാമ്പാടി, തീക്കോയി, ചെമ്പ്, ഈരാറ്റുപേട്ട, തിടനാട്-7
മാടപ്പള്ളി, കടനാട്, നീണ്ടൂര്‍, കങ്ങഴ, ഉദയനാപുരം, ഉഴവൂര്‍-6
മുത്തോലി-5
കോരുത്തോട്-4
മണര്‍കാട്, പൂഞ്ഞാര്‍ തെക്കേക്കര-3
വെളിയന്നൂര്‍, വെച്ചൂര്‍, കൊഴുവനാല്‍, മീനടം, മേലുകാവ്-2
തലനാട്, മൂന്നിലവ്, മറവന്തുരുത്ത്-1




Share this News Now:
  • Google+
Like(s): 4.8K