09 October, 2021 07:14:15 PM


കോട്ടയം ജില്ലയിൽ 569 പേർക്ക് കോവിഡ്; 563 പേർക്കും രോഗം സമ്പർക്കം മുഖേന



കോട്ടയം: ജില്ലയിൽ 569 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 563 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറ് പേർ രോഗബാധിതരായി. 867 പേർ രോഗമുക്തരായി. 5134 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.


രോഗം ബാധിച്ചവരിൽ 243 പുരുഷൻമാരും 256 സ്ത്രീകളും 70 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 127 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 4080 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 308252 പേർ കോവിഡ് ബാധിതരായി. 301952 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 41472 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.


രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.


കോട്ടയം 60
കുറിച്ചി - 25
വാഴൂർ - 22
ചങ്ങനാശേരി - 19
ഏറ്റുമാനൂർ - 18
അതിരമ്പുഴ - 16
വൈക്കം, മുണ്ടക്കയം - 15
എരുമേലി, പാറത്തോട് - 14
ചിറക്കടവ്, തലയോലപ്പറമ്പ്-13
മീനടം - 11
മണർകാട്, വിജയപുരം, മണിമല, കാഞ്ഞിരപ്പള്ളി, കടനാട്, കൂട്ടിക്കൽ, മുളക്കുളം-10
പുതുപ്പള്ളി, പായിപ്പാട്, മാടപ്പള്ളി - 9
വാകത്താനം, കടുത്തുരുത്തി, പാലാ - 8
ആർപ്പൂക്കര, കരൂർ, വാഴപ്പള്ളി, മീനച്ചിൽ, തൃക്കൊടിത്താനം, കുറവിലങ്ങാട്, കറുകച്ചാൽ - 7
കൂരോപ്പട, തിടനാട്, മറവന്തുരുത്ത്, ഉദയനാപുരം, പാമ്പാടി, ഭരണങ്ങാനം, വെളിയന്നൂർ - 6
കോരുത്തോട്, ഞീഴൂർ, പനച്ചിക്കാട്, പൂഞ്ഞാർ, നെടുംകുന്നം - 5
എലിക്കുളം, വെള്ളൂർ, തീക്കോയി,
പള്ളിക്കത്തോട്, നീണ്ടൂർ, മാഞ്ഞൂർ, കാണക്കാരി - 4
അയർക്കുന്നം, മൂന്നിലവ്, അകലക്കുന്നം, രാമപുരം, ഉഴവൂർ, ടി.വി പുരം,മുത്തോലി, കങ്ങഴ, പൂഞ്ഞാർ തെക്കേക്കര - 3
മേലുകാവ്, ചെമ്പ്, കിടങ്ങൂർ - 2
കുമരകം, വെച്ചൂർ, മരങ്ങാട്ടുപിള്ളി,
തലപ്പലം, കല്ലറ, കൊഴുവനാൽ, അയ്മനം, തിരുവാർപ്പ്, തലയാഴം, ഈരാറ്റുപേട്ട - 1



Share this News Now:
  • Google+
Like(s): 3.7K