13 October, 2021 11:41:12 PM


മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​നെ എ​യിം​സി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു



ന്യൂ​ഡ​ൽ​ഹി: ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​നെ ഡ​ൽ​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ എ​യിം​സി​ലെ കാ​ര്‍​ഡി​യോ-​ന്യൂ​റോ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി അ​ദ്ദേ​ഹ​ത്തി​ന് പ​നി​യു​ണ്ടാ​യി​രു​ന്നു. ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സ് നി​ല​യും താ​ഴ്ന്നി​രു​ന്നു.

ഡോ. ​ര​ൺ​ദീ​പ് ഗു​ലേ​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ സം​ഘ​മാ​ണ് മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ ചി​കി​ത്സ​യു​ടെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് എ​ഐ​സി​സി സെ​ക്ര​ട്ട​റി പ്ര​ണ​വ് ഝാ ​ട്വി​റ്റ​റി​ല്‍ അ​റി​യി​ച്ചു. കോ​വി​ഡ് ബാ​ധ​യെ തു​ട​ര്‍​ന്ന് ഏ​പ്രി​ലി​ലും മ​ന്‍​മോ​ഹ​ന്‍ സിം​ഗി​നെ എ​യിം​സി​ല്‍ പ്ര​വേ​ശി​പ്പി​രു​ന്നു.


Share this News Now:
  • Google+
Like(s): 3.7K