17 October, 2026 10:57:37 AM


എൽ.കെ.അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു



ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍ കെ അദ്വാനിയെ ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് 98കാരനായ അദ്വാനിയെ ആശുപത്രിയിലെത്തിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

പ്രായാധിക്യത്തെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കഴിഞ്ഞ മേയിലും അദ്വാനിയെ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏതാനും ദിവസത്തെ ചികിത്സയ്ക്കുശേഷം അദ്ദേഹം ആശുപത്രി വിട്ടു. ഒക്ടോബര്‍ ഏഴിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്വാനിയുടെ ഡല്‍ഹിയിലെ വസതിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ഭരണത്തലവനായി 25 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയിലായിരുന്നു സന്ദര്‍ശനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 304