18 October, 2021 05:47:57 PM


കോട്ടയം ജില്ലയിൽ 350 പേർക്ക് കോവിഡ്; 1079 പേർക്കു രോഗമുക്തി



കോട്ടയം: ജില്ലയിൽ 350 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 340 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 10 പേർ രോഗബാധിതരായി. 1079 പേർ രോഗമുക്തരായി. 3580 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 

രോഗം ബാധിച്ചവരിൽ 154 പുരുഷൻമാരും 152 സ്ത്രീകളും 44 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 68 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 3190 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 314118 പേർ കോവിഡ് ബാധിതരായി. 308904 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 33430 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-43

ചങ്ങനാശേരി-16

തൃക്കൊടിത്താനം-15

വാഴൂർ-14

കാണക്കാരി, കരൂർ, മുണ്ടക്കയം-12

വാഴപ്പള്ളി, നീണ്ടൂർ-11

വിജയപുരം-10

കാഞ്ഞിരപ്പള്ളി-9

പുതുപ്പള്ളി, ഏറ്റുമാനൂർ, രാമപുരം, കുറിച്ചി-8

അയർക്കുന്നം, എരുമേലി-7

കിടങ്ങൂർ, പള്ളിക്കത്തോട്, ഞീഴൂർ, മണിമല, അതിരമ്പുഴ-6

ഉഴവൂർ, തലയോലപ്പറമ്പ്, കൂട്ടിക്കൽ, മണർകാട്, വാകത്താനം-5

കുറവിലങ്ങാട്, ഭരണങ്ങാനം, പാലാ, പാറത്തോട്, പാമ്പാടി, എലിക്കുളം, വെച്ചൂർ-4

മുളക്കുളം, പനച്ചിക്കാട്, ചിറക്കടവ്, മാടപ്പള്ളി, കടുത്തുരുത്തി, കറുകച്ചാൽ, വെള്ളൂർ, കടപ്ലാമറ്റം-3

കടനാട്, ടി.വി പുരം, വൈക്കം, തിടനാട്, തലപ്പലം, പായിപ്പാട്, മീനച്ചിൽ, മുത്തോലി, മരങ്ങാട്ടുപിള്ളി, ആർപ്പൂക്കര-2

കൊഴുവനാൽ, മേലുകാവ്, വെളിയന്നൂർ, തിരുവാർപ്പ്, കങ്ങഴ, കൂരോപ്പട, കുമരകം, അയ്മനം, കല്ലറ, കോരുത്തോട്, നെടുംകുന്നം, മാഞ്ഞൂർ-1



Share this News Now:
  • Google+
Like(s): 4.8K