27 December, 2021 06:14:11 PM


കോട്ടയം ജില്ലയില്‍ 130 പേര്‍ക്കു കൂടി കോവിഡ്; 328 പേര്‍ക്കു രോഗമുക്തി



കോട്ടയം: ജില്ലയില്‍ 130 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.  ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 328 പേര്‍ രോഗമുക്തരായി. 1898 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 53 പുരുഷന്‍മാരും 58 സ്ത്രീകളും 19 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 34 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിലവില്‍ 2320 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 344308 പേര്‍ കോവിഡ് ബാധിതരായി. 338004 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19312 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള  വിവരം ചുവടെ:


കോട്ടയം- 22
വിജയപുരം-8
ചിറക്കടവ്, തൃക്കൊടിത്താനം-7
ഏറ്റുമാനൂര്‍-6
കാഞ്ഞിരപ്പള്ളി, പാറത്തോട്-5
വൈക്കം, അയ്മനം, പുതുപ്പള്ളി, കുറവിലങ്ങാട്-4
എരുമേലി, വെള്ളാവൂര്‍, വെളിയന്നൂര്‍, രാമപുരം, വെള്ളൂര്‍-3
വാഴപ്പള്ളി, ഉഴവൂര്‍, കല്ലറ, കുറിച്ചി, വാകത്താനം, നീണ്ടൂര്‍, കറുകച്ചാല്‍, പാമ്പാടി- 2
അയര്‍ക്കുന്നം, തലയോലപ്പറമ്പ്, കരൂര്‍, മീനച്ചില്‍, കാണക്കാരി, മേലുകാവ്, അതിരമ്പുഴ, ആര്‍പ്പൂക്കര, തലപ്പലം, പാലാ, തിടനാട്, കൊഴുവനാല്‍, കിടങ്ങൂര്‍, ചങ്ങനാശേരി, ഭരണങ്ങാനം, പൂഞ്ഞാര്‍, വാഴൂര്‍, കടനാട്, മരങ്ങാട്ടുപിള്ളി, എലിക്കുളം, അകലക്കുന്നം, മണിമല, മാഞ്ഞൂര്‍- 1



Share this News Now:
  • Google+
Like(s): 3.7K