17 January, 2022 06:34:21 PM


ആലപ്പി രംഗനാഥ് ഇനി ഓർമ്മ: ഔദ്യോഗിക ബഹുമതികളോടെ വിട



കോട്ടയം: കവിയും ചലച്ചിത്ര സംഗീതസംവിധായകനും നാടകരചയിതാവുമായ ആലപ്പി രംഗനാഥിന് സംസ്ഥാന സർക്കാരിനുവേണ്ടി സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ആദരാഞ്ജലി അർപ്പിച്ചു. ഏറ്റുമാനൂർ ഓണംതുരുത്തിലെ സരോജിനീ വിലാസം വീട്ടിലെത്തിയാണ് ആദരാഞ്ജലി അർപ്പിച്ചത്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരച്ചടങ്ങുകൾ നടന്നത്.

സംഗീത ലോകത്തെ പ്രതിഭാശാലിയെയാണ് നഷ്ടപ്പെട്ടതെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. നാടക-ചലച്ചിത്ര മേഖലകളിൽ നൽകിയ സംഭാവനകൾ നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടിയും ജില്ലാ ഭരണകൂടത്തിനുവേണ്ടിയും പുഷ്പചക്രം അർപ്പിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, കോട്ടയം തഹസിൽദാർ ലിറ്റിമോൾ തോമസ് എന്നിവർ സംസ്‌കാരചടങ്ങിൽ പങ്കെടുത്ത് ആദരാഞ്ജലി അർപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K