04 September, 2026 03:01:18 PM
ചന്തേര എംഡിഎംഎ കേസ്; മുഖ്യമന്ത്രിയുടെ വാദം തെറ്റ്; പ്രതികളുടെ ഫോണുകൾ പരിശോധനയ്ക്കയച്ചില്ല

കാസര്‍കോട്: കാസര്‍കോട് എംഡിഎംഎ കേസില്‍ പ്രതികളുടെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്. ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടില്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഫോറന്‍സിക് പരിശോധനക്ക് അയക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കേണ്ടതുണ്ട്. എന്നാല്‍ അതുപോലും ചെയ്തിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.
വി ഡി സതീശനുമായി അടുപ്പമുണ്ടെന്ന സൂചനകളുള്ള മുഹമ്മദ് ഹുസൈന്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളില്‍ നിന്നായി ഏഴ് ഫോണുകളാണ് പിടിച്ചെടുത്തത്. ഒരു ഐ ഫോണ്‍, മൂന്ന് ആന്‍ഡ്രോയിഡ് ഫോണ്‍, മൂന്ന് കീപാഡ് ഫോണ്‍ എന്നിവയാണ് പിടിച്ചെടുത്തത്. ഇതില്‍ അഞ്ച് ഫോണുകളാണ് അന്വേഷണസംഘത്തിന്റെ കൈവശമുള്ളത്. രണ്ട് ഫോണുകള്‍ ഓഗസ്റ്റ് 29ന് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു.






