09 September, 2026 05:24:47 PM


ആലുവയിൽ സിനിമാ ഷൂട്ടിങ് സെറ്റിൽ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു



ആലുവ: സിനിമാ ഷൂട്ടിങ് സെറ്റിൽ ഷോക്കേറ്റ് യുവാവ് മരിച്ചു. തൃശൂർ സ്വദേശി വിഷ്ണു (32) ആണ് മരിച്ചത്. ടെക്നീഷ്യനായിരുന്നു വിഷ്ണു. നിവിൻപോളി ചിത്രത്തിന്റെ ആലുവ എടയാറിലെ സെറ്റിലാണ് അപകടമുണ്ടായത്. ഉച്ചഭക്ഷണത്തിനിടെ വിഷ്ണുവിന് ഷോക്കേൽക്കുകയായിരുന്നുവെന്നാണ് വിവരം. പ്രൊഡക്ഷൻ മാനേജരുടെ പരാതിയിൽ പൊലീസ് കേസെടുത്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 299