15 September, 2026 07:30:04 PM
സേലത്ത് 68 കിലോ കഞ്ചാവുമായി മലയാളികൾ പിടിയിൽ

വേങ്ങര: സേലത്ത് 68 കിലോ കഞ്ചാവുമായി ആറുപേർ തമിഴ്നാട് പൊലീസിന്റെ പിടിയിലായി. വിപണിയിൽ മുക്കാൽ കോടി രൂപയോളം വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്. വേങ്ങര പൂച്ചോലമാട് സ്വദേശി അഞ്ചുകണ്ടൻ അൻവർ റിഷാദ് (30) ഉൾപ്പെടെ ആറു മലയാളികളാണ് അറസ്റ്റിലായത്. അൻവർ സാദിക് (30), ജുനൈദ് (35), സാബിർ (30), മുഹമ്മദ് ഫാസിൽ (36), ജിലാൽ (21) എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഒഡീഷയിൽ നിന്ന് സേലം വഴി ആഡംബര കാറിൽ കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ച് വിതരണം ചെയ്യാനായിരുന്നു ശ്രമമെന്നാണ് പൊലീസ് സംശയിക്കുന്നത്. ചെരുപ്പടി മലക്ക് സമീപത്തെ റിസോർട്ടുകളിലെത്തുന്നവർക്കും സംഘം കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വിതരണം ചെയ്തിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.






