07 February, 2022 08:26:46 AM


പോ​ലീ​സി​നെ വെ​ല്ലു​വി​ളി​ച്ച ഗു​ണ്ടാ മാ​ഫി​യ ത​ല​വ​ൻ ​പ​ല്ല​ൻ ഷൈ​ജു പി​ടി​യി​ൽ



ക​ൽ​പ്പ​റ്റ: പോ​ലീ​സി​നെ വെ​ല്ലു​വി​ളി​ച്ച ഗു​ണ്ടാ മാ​ഫി​യ ത​ല​വ​ൻ പ​ല്ല​ൻ ഷൈ​ജു പി​ടി​യി​ൽ. വ​യ​നാ​ട്ടി​ലെ റി​സോ​ർ​ട്ടി​ൽ​നി​ന്നാ​ണ് പോ​ലീ​സ് സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കാ​പ്പ ചു​മ​ത്തി നാ​ടു ക​ട​ത്ത​പ്പെ​ട്ട പ​ല്ല​ൻ ഷൈ​ജു അ​ടു​ത്തി​ടെ പോ​ലീ​സി​നെ വെ​ല്ലു​വി​ളി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. കൊ​ട​ക​ര സ്വ​ദേ​ശി​യാ​യ ഷൈ​ജു​വി​നെ തൃ​ശൂ​ർ റൂ​റ​ല്‍ പോ​ലീ​സാ​ണ് കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യ​ത്. ഇ​യാ​ള്‍ കൊ​ല​പാ​ത​കം, ക​വ​ര്‍​ച്ച, കു​ഴ​ല്‍​പ്പ​ണം, ക​ഞ്ചാ​വ് ക​ട​ത്ത് ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്.

വീ​ഡി​യോ​യി​ലെ ഷൈ​ജു​വി​ന്‍റെ സം​ഭാ​ഷ​ണ​ത്തി​ന്‍റെ പൂ​ര്‍​ണ​രൂ​പം...

"ഞാ​നി​പ്പോ ക​ട​ലി​ലാ.. നാ​ട്ടി​ല​ല്ലേ നി​ല്‍​ക്കാ​ന്‍ പ​റ്റാ​ത്ത​തു​ള്ളൂ. കൃ​ഷ്ണ​ന്‍​കോ​ട്ട പാ​ലം ക​ഴി​ഞ്ഞാ പി​ന്നെ അ​വ​ന്‍റെ അ​പ്പ​ന്‍റെ വ​ക​യൊ​ന്നു​മ​ല്ല. ഇ​തി​പ്പോ എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ... തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ പോ​സ്റ്റോ​ഫീ​സൊ​ക്കെ പ​ല്ല​ന്‍ ഷൈ​ജു​വി​ന് ന​ന്നാ​യ​റി​യാം. അ​തു​കൊ​ണ്ട് എ​നി​ക്ക് ഒ​ന്നു​മി​ല്ല. എ​ല്ലാ​വ​ര്‍​ക്കും വ​ണ​ക്കം, വ​ന്ദ​നം. ന​മു​ക്ക് വീ​ണ്ടും കാ​ണാം. ചി​യേ​ഴ്സ് ബ്രോ..

​ഇ​തു​കൊ​ണ്ട് മ​നം​ത​ക​ര്‍​ന്നു കെ​ട്ടി​ത്തൂ​ങ്ങി ചാ​കു​വൊ​ന്നും വേ​ണ്ട. നെ​ല്ലാ​യി​യി​ല്‍ എ​നി​ക്കൊ​രു കൂ​ട്ടു​കാ​ര​നു​ണ്ട്. അ​വ​നോ​ട് പ​റ​യ​ണം, വി​ഷ​മി​ക്കു​വൊ​ന്നും വേ​ണ്ട, പ​ല്ല​ന്‍ ഷൈ​ജു അ​ങ്ങോ​ട്ടു ത​ന്നെ വ​രും. പെ​ണ്ണി​നെ കാ​ണാ​ന്‍ ഇ​നി നാ​ട്ടി​ലേ​ക്കൊ​ന്നും വ​ര​രു​തെ​ന്ന് ഇ​ന്ന​ലെ അ​വ​ന്‍ എ​ന്നെ ഫോ​ണി​ല്‍ വി​ളി​ച്ചു പ​റ​ഞ്ഞു. വേ​ണ​മെ​ങ്കി​ല്‍ ഫ്‌​ളൈ​റ്റ് ചാ​ര്‍​ട്ട​ര്‍ ചെ​യ്തു ദു​ബാ​യി​ലേ​ക്കു വ​രെ ഞാ​ന്‍ പോ​കും


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K