08 February, 2022 04:22:30 PM
മിനിലോറി കാറിലും ഓട്ടോറിക്ഷയിലും ഇടിച്ചുകയറി; ഓട്ടോ ഡ്രൈവർ മരിച്ചു

സുൽത്താൻബത്തേരി: മിനിലോറി കാറിലും ഓട്ടോറിക്ഷയിലും ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവർ മരിച്ചു. സുൽത്താൻബത്തേരി പാതിരിപ്പാലത്താണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവറായ കല്ലറക്കൽ പ്രതീഷ് (30) ആണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന ഡ്രൈവർ കുട്ടി സമീപത്തുണ്ടായിരുന്ന ലോട്ടറി തൊഴിലാളി തുടങ്ങിയവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
പരിക്കേറ്റവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാതിരിപ്പാലം അമ്പലത്തിനു സമീപം നിർത്തിയിട്ടിരുന്ന കാറിലേക്കാണ് ബത്തേരി ഭാഗത്തുനിന്നും നിയന്ത്രണം തെറ്റി വന്ന മിനിലോറി ഇടിച്ച് കയറിയത്. തുടർന്ന് ഈ വാഹനങ്ങൾ സമീപത്തുള്ള മറ്റൊരു ഓട്ടോറിക്ഷയിലേക്ക് കൂടി ഇടിക്കുകയായിരുന്നു.





