27 March, 2022 05:52:42 PM


കോട്ടയം ജില്ലയില്‍ ഇന്ന് 55 പേര്‍ക്ക് കോവിഡ്; ഇതുവരെ ആകെ 447141 രോഗികള്‍



കോട്ടയം: ജില്ലയില്‍ 55 പേര്‍ക്ക്  കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.   76 പേര്‍ രോഗമുക്തരായി. 1361 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 23 പുരുഷന്‍മാരും 27 സ്ത്രീകളും 5 കുട്ടികളും   ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 14 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിലവില്‍  599 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447141 പേര്‍ കോവിഡ് ബാധിതരായി.  445163 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള  വിവരം ചുവടെ.


ചിറക്കടവ്, പാലാ, കുറവിലങ്ങാട് - 4
കോട്ടയം, പാമ്പാടി, എരുമേലി, പനച്ചിക്കാട് -3
വാഴൂർ, അതിരമ്പുഴ, ഈരാറ്റുപേട്ട, ഏറ്റുമാനൂർ, കരൂർ, മാടപ്പള്ളി, ഈരാറ്റുപേട്ട, ഏറ്റുമാനൂർ, കരൂർ, മാടപ്പള്ളി -2
തലപ്പലം, എലിക്കുളം, ചങ്ങനാശേരി, കടുത്തുരുത്തി, പൂഞ്ഞാർ തെക്കേക്കര, കാണക്കാരി, വെള്ളൂർ, വിജയപുരം, പള്ളിക്കത്തോട്, അയർക്കുന്നം, കറുകച്ചാൽ, മാഞ്ഞൂർ , തലനാട് , മീനച്ചിൽ, കൂരോപ്പട , മേലുകാവ്, കൂട്ടിക്കൽ , ഞീഴൂർ, മണർകാട് - 1



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K