29 March, 2022 06:40:13 PM


കോട്ടയം ജില്ലയില്‍ 66 പേര്‍ക്ക് കോവിഡ്: സംസ്ഥാനത്ത് രണ്ടാം സ്ഥാനത്ത്



കോട്ടയം: ജില്ലയില്‍ 66 പേര്‍ക്ക്  കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.   78 പേര്‍ രോഗമുക്തരായി. 1872 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 35 പുരുഷന്‍മാരും 36 സ്ത്രീകളും 7 കുട്ടികളും ഉള്‍പ്പെടുന്നു.


60 വയസിനു മുകളിലുള്ള 21 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍  575 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447247 പേര്‍ കോവിഡ് ബാധിതരായി.  445285 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള  വിവരം ചുവടെ.


കോട്ടയം-7
ചിറക്കടവ്-6
പാലാ-4
കാഞ്ഞിരപ്പള്ളി, കറുകച്ചാല്‍, മണിമല, രാമപുരം,- 3
കരൂര്‍, കിടങ്ങൂര്‍, കുറവിലങ്ങാട്, മാടപ്പള്ളി, മണര്‍കാട്,മേലുകാവ്, പള്ളിക്കത്തോട്, തലയോലപ്പറമ്പ്, വൈക്കം  -2
ആര്‍പ്പൂക്കര, ചങ്ങനാശേരി, എരുമേലി, കങ്ങഴ, കൂരോപ്പട, കൂട്ടിക്കല്‍, മരങ്ങാട്ടുപിള്ളി, മീനച്ചില്‍, മീനടം, മുണ്ടക്കയം, നെടുംകുന്നം, പായിപ്പാട്, പാമ്പാടി, പനച്ചിക്കാട്, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തൃക്കൊടിത്താനം, വാഴപ്പള്ളി, വാഴൂര്‍ -1



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K