21 June, 2022 09:26:43 PM


വയനാട്ടിൽ ചീട്ടുകളി സംഘത്തിലെ അഞ്ചു പേർ പിടിയിൽ; 72000 രൂപയും പിടിച്ചെടുത്തു



കല്‍പ്പറ്റ: പണം വെച്ച്‌ ചീട്ടുകളിച്ച സംഘത്തിലെ അഞ്ചുപേർ പിടിയിലായി. വയനാട് ജില്ലയിലെ പുല്‍പ്പള്ളി പാടിച്ചിറ പാച്ചിക്കവലയില്‍ സ്വകാര്യ വ്യക്‌തിയുടെ കാപ്പിത്തോട്ടത്തിലാണ് പണം വെച്ച്‌ ചീട്ടു കളിച്ചത്. പാടിച്ചിറ സ്വദേശികളായ വര്‍ഗീസ്, ബിനോയ്, മാനന്തവാടി സ്വദേശി ജംഷീര്‍, തോണിച്ചാല്‍ സ്വദേശി ഷറഫുദ്ദീന്‍, പാക്കം സ്വദേശി മനോജ് എന്നിവരാണ് പിടിയിലായത്.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് 72000 രൂപയും പിടിച്ചെടുത്തത്. പുല്‍പ്പള്ളി എസ്‌ഐ ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K