26 February, 2016 11:17:20 AM


ഫേസ്‌ബുക്കില്‍ ലൈക്കിനൊപ്പം ഇനി വികാരങ്ങളും കൈമാറാം



വര്‍ഷങ്ങളായുള്ള കാത്തിരിപ്പുകള്‍ക്കൊടുവില്‍ റിയാക്ഷന്‍ ബട്ടണുകള്‍ അവതരിപ്പിച്ചിരിക്കുകയാണ്‌ ഫേസ്‌ബുക്ക്‌. ലൈക്ക്‌ ബട്ടണ്‍ പോലെതന്നെ ഡിസ്‌ലൈക്ക്‌ ബട്ടണ്‍ കൊണ്ടുവരാനായിരുന്നു ഫേസ്‌ബുക്കിന്റെ ആദ്യ ആലോചന. എന്നാല്‍ അതിനുപകരം റിയാക്ഷന്‍ ബട്ടണുകള്‍ കൊണ്ടുവരാന്‍ തീരുമാനിക്കുകയായിരുന്നു.

ലാഫര്‍, ലവ്‌, ഹാപ്പിനസ്‌, ഷോക്ക്‌, സാഡ്‌നസ്‌, ആംഗര്‍ എന്നീ വികാരങ്ങളാണ്‌ ഫേസ്‌ബുക്ക്‌ ലൈക്ക്‌ ബട്ടണൊപ്പം അവതരിപ്പിച്ചിരിക്കുന്നത്‌. ലൈക്ക്‌ ബട്ടണ്‍ അമര്‍ത്തി പിടിക്കുമ്പോഴാണ്‌ ഫോണില്‍ റിയാക്ഷന്‍ ബട്ടണ്‍ പ്രത്യക്ഷപ്പെടുക. കമ്പ്യൂട്ടറില്‍ ലൈക്ക്‌ ബട്ടന്റെ മുകളില്‍ മൗസ്‌ പോയിന്റര്‍ കൊണ്ടുവന്നുവയ്‌ക്കുമ്പോള്‍ ഇവ പ്രത്യക്ഷപ്പെടും.

പരീക്ഷണാടിസ്‌ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം അയര്‍ലാന്‍ഡ്‌, ജപ്പാന്‍ സ്‌പെയിന്‍ എന്നിവിടങ്ങളില്‍ റിയാക്ഷന്‍ ഇമോജികള്‍ അവതരിപ്പിച്ചിരുന്നു. ഇവയ്‌ക്ക് ലഭിച്ച സ്വീകര്യതയെ തുടര്‍ന്ന്‌ എല്ലാ ഫേസ്‌ബുക്ക്‌ ഉപയോക്‌താക്കളിലേക്കും റിയാക്ഷന്‍ ഇമോജികള്‍ എത്തിക്കാന്‍ ഫേസ്‌ബുക്ക്‌ തീരുമാനമെടുക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K