22 May, 2016 03:30:40 PM


ഇന്ത്യയില്‍ ഐ ഫോണ്‍ നിര്‍മ്മിക്കുന്നത് പരിഗണിക്കും - ആപ്പിള്‍ സി.ഇ.ഒ ടിം



ദില്ലി : ഇന്ത്യയില്‍ ഐ ഫോണുകള്‍ നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞു. ഇന്ത്യയില്‍ ഐ ഫോണുകള്‍ നിര്‍മ്മിക്കണമെന്ന് ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്‌ച്ചയില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതിന് മറുപടിയായണ് ടിം കുക്ക് ഈ വിവരം പറഞ്ഞത്. നാല്‌ ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ തായിരുന്നു ടിം കുക്ക്.


പഴയ ഐ ഫോണുകളുടെ ആഗോള വില്‍പ്പനയുമായി ബന്ധപ്പെട്ട കാര്യമാണ്‌ കൂടിക്കാഴ്‌ച്ചയില്‍ പ്രധാനമായും ടിം കുക്ക്‌ ചര്‍ച്ച ചെയ്‌തത്‌. നിലവില്‍ ഇന്ത്യയില്‍ ഉല്‍പ്പാദനം തുടങ്ങുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും എന്നാള്‍ മോദിയുടെ നിര്‍ദ്ദേശം പരിഗണിക്കാമെന്നും ടിം കുക്ക്‌ പറഞ്ഞു. ആഗോള ഐ ഫോണ്‍ വില്‍പ്പനയില്‍ വെറും ഒരു ശതമാനം മാത്രമാണ്‌ നിലവില്‍ ഇന്ത്യയിലുള്ളത്‌ അതിനാല്‍ ഐ ഫോണ്‍ ഉല്‍പ്പാദനം ഇന്ത്യയില്‍ തുടങ്ങാന്‍ ആപ്പിള്‍ വലിയ താല്‍പര്യമെടുക്കുല്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ആകെയുള്ള മൊബൈല്‍ ഫോണ്‍ വില്‍പ്പനയില്‍ 1.5 ശതമാനം മാത്രമാണ്‌ ഐ ഫോണ്‍ വില്‍പ്പന.


നവീകരിച്ച ഫോണുകളല്ല ഇന്ത്യ ലക്ഷ്യം വക്കുന്നതെന്ന്‌ മോദി ടിം കുക്കിനോട്‌ വ്യക്‌തമാക്കി. ഇലക്‌ട്രോണിക്‌ മാലിന്യങ്ങള്‍ ഉയര്‍ത്തുന്ന വലിയ പ്രശ്‌നം സംബന്ധിച്ചും ഇരുവരും കുടിക്കാഴ്‌ച്ചയില്‍ ചര്‍ച്ച ചെയ്‌തു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക്‌ മോദി ആപ്പിളിന്റെ പിന്തുണ ആവശ്യപ്പെടുകയും ചെയ്‌തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K