27 February, 2017 04:30:22 PM


എയർടെൽ രാജ്യവ്യാപകമായി റോമിങ് ചാർജ് ഒഴിവാക്കുന്നു


ദില്ലി:  ജിയോയെ വെല്ലാൻ ഭാരതി എയർടെൽ രാജ്യവ്യാപകമായി റോമിങ് ചാർജുകൾ ഒഴിവാക്കാൻ തീരുമാനിച്ചു. വോയിസ്, ഡാറ്റാ സർവീസുകൾക്ക് റോമിങ് ചാർജ് ഒഴിവാക്കാനാണ് എയർടെൽ തീരുമാനിച്ചിരിക്കുന്നത്. 268 മില്യൺ ഉപഭോഗ്താക്കൾക്ക് ഈ തീരുമാനം ഗുണകരമാവുമെന്ന കണക്കുകൂട്ടലിലാണ് കമ്പനി.


റോമിങ് ചാർജ് ഒഴിവാക്കുന്നതോടെ രാജ്യത്തിനകത്ത് എവിടെയും ഉപഭോഗ്താക്കൾക്ക് ലോക്കൽ കോൾ നിരക്കിൽ എയർടെൽ നമ്പർ ഉപയോഗിക്കാം. ഇതിന് പ്രത്യേക ചാർജ് ഈടാക്കുകയില്ല. ജിയോ വന്നതേടെ എയർടെൽ അടക്കമുള്ള വമ്പൻമാർക്ക് അടിപതറുകയായിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K