14 June, 2016 10:10:52 AM


മോമന്‍റ്സിലേക്കു മാറൂ; ഫേസ്ബുക്ക് ചിത്രങ്ങള്‍ നഷ്ടമാകാതിരിക്കാന്‍




മൊബൈലില്‍ നിന്നും പതിവായി ഫോട്ടോകള്‍ അപ്ലോഡ് ചെയ്യുന്നവര്‍ക്ക് അന്ത്യശാസനവുമായി ഫേസ്ബുക്ക്.  ഫോണുകളില്‍ നിന്നും തങ്ങളുടെ ഓണ്‍ലൈന്‍ പ്രൊഫൈലുകളിലേക്ക് പ്രൈവറ്റ്ലി സിങ്ക് ചെയ്ത ചിത്രങ്ങള്‍ നഷ്ടപ്പെടുമെന്നാണ് യൂസര്‍മാര്‍ക്ക് അയച്ച ഇമെയിലിലൂടെ ഫേസ്ബുക്ക് അറിയിച്ചിരിക്കുന്നത്.


ഫോട്ടോകള്‍ നഷ്ടമാകാതിരിക്കാന്‍ ജൂലൈ ഏഴിന് മുമ്പ് മോമന്റ്സ് എന്ന ആപ്പിലേക്ക് മാറുകയോ ഓണ്‍ലൈന്‍ പ്രൊഫൈലുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുകയോ ചെയ്തില്ലെങ്കില്‍ ഇവ ഡിലീറ്റ് ചെയ്യുമെന്നാണ് മുന്നറിയിപ്പ്. ഫോണുകളില്‍ നിന്നും ഫേസ്ബുക്കിലേക്ക് പ്രൈവറ്റ്ലി സിങ്ക് ചെയ്ത ഫോട്ടോകള്‍ അടുത്ത് തന്നെ ഡിലീറ്റ് ചെയ്യുമെന്നാണ് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ഒരു സ്റ്റേറ്റ്മെന്റിലൂടെ ഫേസ്ബുക്ക് അറിയിച്ചിരിക്കുന്നത്.ഫേസ്ബുക്കില്‍ നിന്നുള്ള പുതിയ ആപ്പായ മോമന്റ്സിലേക്ക് മാറിയാല്‍ ഇതില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കും.പ്രസ്തുത ആപ്പിലൂടെ ഫോട്ടോകള്‍ ഓര്‍ഗനൈസ് ചെയ്യാനും നിങ്ങളുടെ ഫോണില്‍ നിന്നും അവ ഫേസ്ബുക്കിലേക്ക് സിങ്ക് ചെയ്യാനും സാധിക്കുമെന്നാണ് ഫേസ്ബുക്ക് പറയുന്നത്.


2015ലാണ് ഈ ആപ്പ് റിലീസ് ചെയ്തത്. ഗൂഗിള്‍ പ്ലേ, ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്നും ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. രണ്ട് പ്ലാറ്റ്ഫോമുകളില്‍ നിന്നും ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന 100 ആപ്പുകളില്‍ പെട്ട ആപ്പാണ് മോമന്റ്സ്. 2012 മുതല്‍ ഈ ഫീച്ചര്‍ ലഭ്യമായിരുന്നു. തങ്ങളുടെ ഫോണുകളില്‍ നിന്നും ഫേസ്ബുക്കിലേക്ക് സിങ്ക് ചെയ്ത എല്ലാ ഫോട്ടോകളുടെയും ബാക്കപ്പ് ഈ ഫീച്ചറിലൂടെ സാധ്യമായിരുന്നു. തങ്ങളുടെ ഫോട്ടോകള്‍ ട്രാക്ക് ചെയ്യുന്നതിനായി യൂസര്‍മാര്‍ക്ക് ഫേസ്ബുക്ക് ആപ്പായ സിങ്ക്ഡിലൂടെയോ അല്ലെങ്കില്‍ സിങ്ക്ഡ് ഫ്രം ഫോണിലൂടെ ഡെസ്ക്ടോപ്പ് പ്രൊഫൈലിലൂടെയോ ആല്‍ബം ആക്സസ് ചെയ്യുകയോ വേണം. അതേ സമയം ഈ ആപ്പ് നിര്‍ബന്ധിപ്പിച്ച്‌ ഇന്‍സ്റ്റാള്‍ ചെയ്യിക്കാന്‍ ഫേസ്ബുക്ക് ശ്രമിക്കുകയാണെന്നും ചിലര്‍ ആരോപിക്കുന്നു.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K