02 March, 2016 04:16:43 PM


യു.എസ്, റഷ്യന്‍ ബഹിരാകാശ പര്യവേഷകര്‍ ഒരു വര്‍ഷത്തിന് ശേഷം ഭൂമിയില്‍ തിരിച്ചെത്തി




ഫ്ലോറിഡ :അ ന്താരാഷ്​ട്ര ബഹിരാകാശ നിലയത്തിൽ ഏകദേശം ഒരു വർഷത്തോളം ചെലവഴിച്ചിതിന്​ ശേഷം ശേഷം യു.എസ്​, റഷ്യൻ ബഹിരാകാശ പര്യവേഷകർ ഭൂമിയിൽ തിരിച്ചെത്തി. യു.എസ്​ ബഹിരാകാശ സഞ്ചാരിയായ സ്​കോട്ട്​ കെല്ലിയും റഷ്യൻ സഞ്ചാരിയവയ മിക്കായേൽ കൊർനി​േങ്കായുമാണ്​ അന്താരാഷ്​ട്ര ബഹിരാകാശ നിലയത്തിലെ 340 ദിവസത്തെ വാസത്തിന്​ ശേഷം  ഭൂമിയിൽ തിരിച്ചെത്തിയത്​.  
ഇതോടെ ബഹിരാകാശത്ത്​ ഏറ്റവും കൂടുതൽ കാലം കഴിഞ്ഞ അമേരിക്കക്കാരൻ എന്ന റെക്കോർഡ്​ സ്​കോട്ട്​ കെല്ലി സ്വന്തം​ ​പേരിലാക്കി. ഏറ്റവും കൂടുതൽ കാലം ബഹികാശത്ത്​ താമസിച്ച റഷ്യൻ സഞ്ചാരികളിൽ അഞ്ചാമത്തെയാളാണ്​ മിക്കായേൽ കൊർനിങ്കോ.
ദീർഘകാല ബഹിരാകാശ ജീവിതം മനുഷ്യ​നിലുണ്ടാക്കുന്ന ശാരീക, മാനസിക മാറ്റം പഠിക്കുകയായിരുന്നു നാസയുടെ ലക്ഷ്യം. സ്​കോട്ട്​ കെല്ലിയുടെയും  ഇരട്ട ​സഹോദരനും വിരമിച്ച ബഹിരാകാശ സഞ്ചാരിയുമായ മാർക്ക്​ കെല്ലിയും നാസയുടെ പരീക്ഷണത്തിൽ  സഹകരിക്കുന്നുണ്ട്​. ബഹിരാകാശത്തുള്ള സ്​കോട്ട്​ കെല്ലിയെയും ഭൂമിയിലുള്ള മാർക്ക്​ കെല്ലിയെയും നിരീക്ഷണ വിധേയമാക്കി ദീർഘകാല ബഹിരാകാശ വാസം മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന മാറ്റം നാസ പഠിക്കും. പരീക്ഷണ ഫലങ്ങൾ ​ ചൊവ്വാ ദൗത്യത്തിന്​ ഉപയോഗപ്പെടുത്താനാണ്​ നാസയുടെ ശ്രമം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K