13 January, 2019 06:53:13 PM


വയനാട്ടിൽ വീണ്ടും വന്‍ കഞ്ചാവ് വേട്ട; ബാവലി ചെക്പോസ്റ്റിൽ 30 കിലോ കഞ്ചാവ് പിടികൂടി



കൽപ്പറ്റ: വയനാട്ടിൽ വീണ്ടും വന്‍ കഞ്ചാവ് വേട്ട. ബാവലി ചെക്പോസ്റ്റിലെത്തിയ കാറിൽ നിന്നും 30 കിലോ കഞ്ചാവ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ചെക്പോസ്റ്റിലെത്തിയ കാർ പരിശോധനക്കായി തുനിയുന്നതിനിടെ വേഗത്തില്‍ കാർ ഓടിച്ചു പോകുകയായിരുന്നു. 

എക്‌സൈസ് സംഘം പുറകെ എത്തിയപ്പോഴേക്കും സ്വിഫ്റ്റ് ഡിസൈര്‍ കാറിൽ  ഉണ്ടായിരുന്നയാള്‍ കാര്‍ നിര്‍ത്തി ഓടി രക്ഷപ്പെട്ടു. എക്‌സൈസ് സ്‌ക്വാഡും ഇന്റലിജന്‍സ് വിഭാഗവുമാണ് പരിശോധന നടത്തിയത്. അടുത്തകാലത്ത് എക്സൈസ് പിടികൂടുന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K