17 February, 2019 11:19:27 AM


കല്‍പ്പറ്റയില്‍‌ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ക്ക് ആരോഗ്യ സുരക്ഷിതത്വ ശില്‍പശാല



കല്‍പ്പറ്റ: കേരള ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് തലശ്ശേരി ഡിവിഷന്‍റെ നേതൃത്വത്തില്‍ തൊഴിലാളി സംഘടന പ്രതിനിധികള്‍ക്ക് ആരോഗ്യ സുരക്ഷിതത്വ ശില്‍പശാല നടത്തി. കല്‍പ്പറ്റ ഹരിതഗിരി ഹോട്ടലില്‍ നടന്ന പരിപാടി സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് കോഴിക്കോട് മേഖലാ ജോയിന്റ് ഡയറക്ടര്‍ ടി.ഐ ശിവന്‍ അധ്യക്ഷത വഹിച്ചു. തലശ്ശേരി ഡിവിഷന്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ രാജീവ്, അഡീഷനല്‍ ഇന്‍സ്‌പെക്ടര്‍ സി.എം ശശി, വിവിധ തൊഴിലാളി സംഘടന നേതാക്കളായ പി.പി ആലി, പി.കെ മൂര്‍ത്തി, പി.കെ മുരളീധരന്‍, എന്‍.ഒ ദേവസ്യ, സി. മൊയ്തീന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K