18 March, 2019 05:53:42 AM


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ



 

മണിമല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ യുവാവിനെ മണിമല പോലീസ് അറസ്റ്റു ചെയ്തു. നെടുംങ്കണ്ടം ,മാവടി വാരിക്കാട്ടു വീട്ടിൽ ബിജീഷ് ബിനോയി (20) യെയാണ് പോലീസ് പിടികൂടിയത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.


മണിമല സി.ഐ അശോക് കുമാർ, എസ്.ഐ രഗീഷ് കുമാർ, എ.എസ്.ഐ സുഭാഷ്, സിവിൽ പോലീസ് ഓഫീസർമാരായ ചന്ദ്രകുമാർ, ഫിലിപ്പുകുട്ടി, വനിതാ സി.പി.ഒമാരായ സിന്ധുമോൾ, മായ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K