05 April, 2019 11:40:09 PM


കോടിമത പള്ളിപ്പുറത്ത് കാവ് ദേവീക്ഷേത്രത്തില്‍ പത്താമുദയ മഹോത്സവം ഏപ്രില്‍ 15 മുതല്‍



കോട്ടയം: കോടിമത പള്ളിപ്പുറത്ത് കാവ് ദേവീക്ഷേത്രത്തില്‍ പത്താമുദയ മഹോത്സവം ഏപ്രില്‍ 15 മുതല്‍ 24 വരെ തീയതികളില്‍ നടക്കും. ഏഴാം ഉത്സവദിനമായ 21നാണ് കുടം എടുക്കുന്നതിനുള്ള ഭക്തജനങ്ങള്‍ക്ക് കാപ്പ് കെട്ട് നടക്കുക. ഇതേദിവസം തന്നെയാണ് ലക്ഷാര്‍ച്ചനയും ലക്ഷദീപവും. കുടം എഴുന്നള്ളിപ്പ്, ഗരുഡന്‍ തുടങ്ങിയ വഴിപാടുകള്‍ പത്താമുദയ ദിവസമായ 24ന് നടക്കും.


പ്രധാന ഉത്സവപരിപാടികള്‍ ചുവടെ.


ഏപ്രില്‍ 15 (തിങ്കള്‍) : വെളുപ്പിന് 4ന് വിഷുക്കണി, വിഷുക്കൈനീട്ടം, 8ന് സംഗീതസദസ്, 10ന് ഭജന, നാമജപഘോഷം, വൈകിട്ട് 6ന് ഭജന, 6.30ന് ചുറ്റുവിളക്ക്, ദീപാരാധന, 7ന് സാംസ്കാരിക സമ്മേളനം, 8ന് നൃത്തന്യത്യങ്ങള്‍ - ആദിത്യ പ്രേം, അറ്റ്ലാന്‍റാ, 8.30ന് സംഗീതസദസ് - അപര്‍ണ ആര്‍ നായര്‍, 9.30ന് ഗാനമേള - സ്വരലയ മ്യൂസിക് ക്ലബ്, കോടിമത.


ഏപ്രില്‍ 16 (ചൊവ്വ) : രാവിലെ 8ന് സംഗീതഗാനാലഞ്ജലി - കോട്ടയം കാര്‍ത്തികേയന്‍, 10ന് ഭജന, വൈകിട്ട് 5.30ന് അഷ്ടപദി, 6.30ന് ചുറ്റുവിളക്ക്, ദീപാരാധന, തീയ്യാട്ട്, 6.30ന് അഷ്ടപദി, 8ന് കീബോര്‍ഡ് ഫ്യൂഷന്‍, 9.30ന് കരോക്കെ ഗാനമേള - ചെമ്പൈ സ്കൂള്‍ ഓഫ് മ്യൂസിക്, തിരുവാര്‍പ്പ്.


ഏപ്രില്‍ 17 (ബുധന്‍) : വൈകിട്ട് 6ന് ഭജന, 6.30ന് ചുറ്റുവിളക്ക്, ദീപാരാധന, തീയ്യാട്ട്, 8ന് ഭരതനാട്യം - ഐശ്വര്യ ദിലീപ്, 8.30ന് ഡാന്‍സ് - കലാക്ഷേത്ര സ്കൂള്‍ ഓഫ് ഡാന്‍സ്.


ഏപ്രില്‍ 18 (വ്യാഴം) : വൈകിട്ട് 5.30ന് ആത്മീയപ്രഭാഷണം, 6.30ന് ചുറ്റുവിളക്ക്, ദീപാരാധന, 7ന് കഥകളി (മാര്‍ക്കണ്ഡേയചരിതം) - സ്വാതി ക്ഷേത്രം കഥകളി റിസേര്‍ച്ച് ഫൌണ്ടേഷന്‍ , അയ്മനം.


ഏപ്രില്‍ 19 (വെള്ളി) : രാവിലെ 10ന് പൂന്താനം കാവ്യോച്ചാരണ സദസ് - സപഥ സ്കൂള്‍ ഓഫ് ഇന്ത്യന്‍ കള്‍ച്ചര്‍ ആന്‍റ് ട്രഡീഷന്‍, 11ന് ഭജന, 11.30ന് മഹാപ്രസാദമൂട്ട് ഉദ്ഘാടനം - കുമരകം രഘുനാഥ്, വൈകിട്ട് 5ന് പ്രഭാഷണം, 6ന് കീര്‍ത്തനാര്‍ച്ചന, 6.30ന് ചുറ്റുവിളക്ക്, ദീപാരാധന, ദീപക്കാഴ്ച, 7ന് ഭരതനാട്യം - കുമാരി ശ്രുതി, 8.ന് മെഗാ ഹിറ്റ് ഗാനമേള - കൊച്ചിന്‍ റിഥമിക.


ഏപ്രില്‍ 20 (ശനി) : രാവിലെ 8.30ന് സംഗീതാര്‍ച്ചന - ആകാശ് കൃഷ്ണ, 9.30ന് സംഗീതക്കച്ചേരി - വിഘ്നേഷ് ആനന്ദ്, 10.30ന് നാരണീയപാരായണം, വൈകിട്ട് 5.30ന് പ്രഭാഷണം, 6.30ന് ദേവീനാരായണീയ പാരായണം, ചുറ്റുവിളക്ക്, ദീപാരാധന, 7.30ന് ഭജന, 9.30ന് മുടിയേറ്റ് - കീഴില്ലം ഉണ്ണികൃഷ്ണന്‍.


ഏപ്രില്‍ 21 (ഞായര്‍) : രാവിലെ 5.30ന് കാപ്പ്കെട്ട്, 6ന് ലക്ഷാര്‍ച്ചന, 7ന് വില്‍പ്പാട്ട് - അയ്യാവ് മോഹനന്‍ ചെട്ടിയാര്‍, 8ന് കുടംപൂജ, വൈകിട്ട് 5.30ന് ലക്ഷദീപം, ചുറ്റുവിളക്ക്, ദീപാരാധന, തീയ്യാട്ട്, മേളം, മയിലാട്ടം, ഇരുകോല്‍ പഞ്ചാരിമേളം, 6ന് തിരുവാതിരകളി, 7ന് ഭക്തിഗാനസുധ - ഗാനാഞ്ജലി ഓര്‍ക്കസ്ട്ര, 9ന് കഥാപ്രസംഗം - രാജേഷ് പുതുമന (കഥ- ഉര്‍വ്വശി).


ഏപ്രില്‍ 22 (തിങ്കള്‍) : രാവിലെ 8ന് ഭക്തിഗാനസുധ - ശ്രീരാഗം സംഗീതസഭ - നട്ടാശ്ശേരി, 10ന് നാരായണീയപാരായണം, വൈകിട്ട് 5.30ന് വീണാലയവിന്യാസം 6.30ന് ചുറ്റുവിളക്ക്, ദീപാരാധന, 7.30ന് ഡാന്‍സ്, ഭരതനാട്യം, 8.30ന് ക്ലാസിക് ഭജന്‍സ് - ഡിഎംഡി റെക്കോര്‍ഡിംഗ് സ്റ്റുഡിയോ, കോടിമത.


ഏപ്രില്‍ 23 (ചൊവ്വ) : രാവിലെ 8.30ന് നാരായണീയപാരായണം, വൈകിട്ട് 6ന് സംഗീതാര്‍ച്ചന - ശ്രീനന്ദ അനില്‍കുമാര്‍, 6.30ന് ചുറ്റുവിളക്ക്, ദീപാരാധന, 7ന് ഡാന്‍സ് - നാട്യപൂര്‍ണ്ണ സ്കൂള്‍ ഓഫ് ഡാന്‍സ്, 10ന് ഗാനമേള - എബിസി ഓര്‍ക്കസ്ട്ര, കോട്ടയം.


ഏപ്രില്‍ 24 (ബുധന്‍ - പത്താമുദയം) : വെളുപ്പിന് 4ന് എണ്ണക്കുടം ഘോഷയാത്ര, അഭിഷേകം (എണ്ണ, നെയ്യ്, പാല്‍, പനിനീര്‍), 6ന് പമ്പമേളം, 7ന് തിരുനടമേളം, 8.30ന് തിരുവാതിര, 9.30ന് ഭക്തിഗാനസുധ - വസുധ വാസുദേവ്, 10.30ന് തിരുനക്കര ക്ഷേത്രത്തില്‍ നിന്നും കുംഭകുട ഘോഷയാത്ര, 12.30ന് തന്ത്രി മറ്റപ്പള്ളിമന നാരായണന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി നാരായണന്‍ പോറ്റിയുടെയും കാര്‍മ്മികത്വത്തില്‍ കുംഭകുടം അഭിഷേകം, അഷ്ടപദി, വൈകിട്ട് 4ന് ഭാഗവതപാരായണം, 5ന് വേലകളി, 5.30ന് തിരുനക്കര ക്ഷേത്രത്തില്‍ നിന്നും താലപ്പൊലി ഘോഷയാത്ര, 7ന് ചുറ്റുവിളക്ക്, ദീപാരാധന, തീയ്യാട്ട്, 8.30ന് ഭരതനാട്യം - ചലച്ചിത്രതാരം അശ്വതി മനോഹരന്‍, 9.30ന് ഗാനമേള - എംജിഎം ഓര്‍ക്കസ്ട്ര, തിരുവല്ല, 1ന് ഇരട്ട ഗരുഡന്‍ വരവേല്‍പ്പ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 8K