24 April, 2019 06:56:30 AM


കോടിമത പള്ളിപ്പുറത്ത് കാവ് ദേവീക്ഷേത്രത്തില്‍ പത്താമുദയ മഹോത്സവം ഇന്ന്



കോട്ടയം: കോടിമത പള്ളിപ്പുറത്ത് കാവ് ദേവീക്ഷേത്രത്തില്‍ ഏപ്രില്‍ 15ന് ആരംഭിച്ച പത്താമുദയ മഹോത്സവത്തിന് ഇന്ന് സമാപനം. കുടം എഴുന്നള്ളിപ്പ്, ഗരുഡന്‍ തുടങ്ങിയ വഴിപാടുകള്‍ പത്താമുദയ ദിവസമായ 24ന് നടക്കും.


പത്താമുദയ ദിനമായ ബുധനാഴ്ച രാവിലെ എണ്ണ കുടം അഭിഷേകം നടന്നു. ഇന്ന് നടക്കുന്ന മറ്റ് പ്രധാന ഉത്സവപരിപാടികളും ചടങ്ങുകളും ചുവടെ.



വെളുപ്പിന് 4ന് എണ്ണക്കുടം ഘോഷയാത്ര, അഭിഷേകം (എണ്ണ, നെയ്യ്, പാല്‍, പനിനീര്‍), 6ന് പമ്പമേളം, 7ന് തിരുനടമേളം, 8.30ന് തിരുവാതിര, 9.30ന് ഭക്തിഗാനസുധ - വസുധ വാസുദേവ്, 10.30ന് തിരുനക്കര ക്ഷേത്രത്തില്‍ നിന്നും കുംഭകുട ഘോഷയാത്ര, 12.30ന് തന്ത്രി മറ്റപ്പള്ളിമന നാരായണന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി നാരായണന്‍ പോറ്റിയുടെയും കാര്‍മ്മികത്വത്തില്‍ കുംഭകുടം അഭിഷേകം, അഷ്ടപദി, വൈകിട്ട് 4ന് ഭാഗവതപാരായണം, 5ന് വേലകളി, 5.30ന് തിരുനക്കര ക്ഷേത്രത്തില്‍ നിന്നും താലപ്പൊലി ഘോഷയാത്ര, 7ന് ചുറ്റുവിളക്ക്, ദീപാരാധന, തീയ്യാട്ട്, 8.30ന് ഭരതനാട്യം - ചലച്ചിത്രതാരം അശ്വതി മനോഹരന്‍, 9.30ന് ഗാനമേള - എംജിഎം ഓര്‍ക്കസ്ട്ര, തിരുവല്ല, 1ന് ഇരട്ട ഗരുഡന്‍ വരവേല്‍പ്പ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K