10 August, 2019 08:00:10 AM


മരണമുഖത്ത് വീണ്ടും മലവെള്ളപ്പാച്ചില്‍, പുത്തുമലയിലെ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടു




  

കൽപറ്റ: വയനാട് പുത്തുമലയിൽ രക്ഷാപ്രവർത്തനം പുനരാരംഭിക്കാനിരിക്കെ പ്രദേശത്ത് വീണ്ടും മലവെള്ളപ്പാച്ചിൽ. മഴ കോരിച്ചൊരിയുന്നതിനാൽ പുത്തുമലയിൽ രക്ഷാ പ്രവർത്തനം ഇന്ന് ഇതുവരെ തുടങ്ങാനായിട്ടില്ല. മേപ്പാടി പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ എത്രപേർ മണ്ണിനടിയിലുണ്ടെന്ന് ഇനിയും വ്യക്തതയില്ല.


10 പേരെ ഇപ്പോഴും കാണാനില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കേന്ദ്രസേനയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയായിരുന്നെങ്കിലും ശക്തമായ മഴയിൽ മലവെള്ളപ്പാച്ചിൽ ശക്തമായതിനെ തുടർന്ന് പ്രദേശമാകെ വീണ്ടും കുത്തിയൊലിക്കുകയാണ്. സമീപ പ്രദേശങ്ങളിൽ നിന്ന് താമസക്കാരെ മൂന്ന് ക്യാമ്പുകളിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K