20 November, 2019 10:19:49 PM


ക്ലാസ് മുറിയില്‍ നിന്നും പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു; സംഭവം ബത്തേരിയില്‍



കല്‍പ്പറ്റ: സ്‌കൂളിലെ ക്ലാസ് മുറിയില്‍ നിന്നും പാമ്പ് കടിയേറ്റ് വിദ്യാര്‍ഥിനി മരിച്ചു. ബത്തേരി ഗവ സര്‍വജന സ്‌കൂളിലെ വിദ്യാര്‍ഥിനി പുത്തന്‍കുന്ന് സ്വദേശി ഷഹല ഷെറിന്‍(10) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയാണ് ക്ലാസ് മുറിയില്‍ നില്‍ക്കെ വിദ്യാര്‍ഥിനിയ്ക്ക് പാമ്പ് കടിയേറ്റത്. വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോകുന്നതിന് ഇടയിലാണ് മരണം സംഭവിച്ചത്. ക്ലാസ് റൂമിലെ ചുമരില്‍ പാമ്പിന്‍റെ മാളമുണ്ടായിരുന്നതായി പറയപ്പെടുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K