24 January, 2020 09:57:22 AM


ജ​പ്പാ​നി​ൽ വീണ്ടും കൊ​റോ​ണ വൈ​റ​സ് ബാ​ധ​; ര​ണ്ടാ​മ​ത്തെ കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു


ടോക്കിയോ: ജ​പ്പാ​നി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടാ​മ​ത്തെ കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. വു​ഹാ​നി​ൽ നി​ന്നു​മെ​ത്തി​യ ഒ​രാ​ൾ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ചൈ​ന​യി​ൽ താ​മ​സി​ക്കു​ന്ന നാ​ൽ​പ​തു​കാ​ര​ൻ ക​ഴി​ഞ്ഞ 19 ന് ​ആ​ണ് ജ​പ്പാ​നി​ൽ എ​ത്തി​യ​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. 


ചൈ​ന​യി​ൽ​നി​ന്നു പു​റ​പ്പെ​ടു​ന്ന​തി​നു ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് പ​നി​ബാ​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ‌ ജ​പ്പാ​നി​ലേ​ക്കു​വ​രു​മ്പോ​ൾ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്തി​രു​ന്ന​താ​യി രോ​ഗ​ബാ​ധി​ത​നാ​യ ആ​ൾ പ​റ​ഞ്ഞു. ഇ​യാ​ൾ ഇ​പ്പോ​ൾ‌ ടോ​ക്കി​യോ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.


രോ​ഗ​ബാ​ധ പൊ​ട്ടി​പ്പു​റ​പ്പെ​ട്ടെ​ന്നു പ​റ​യ​പ്പെ​ടു​ന്ന വു​ഹാ​നി​ലെ മാ​ർ​ക്ക​റ്റ് സ​ന്ദ​ർ​ശി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ഇ​യാ​ൾ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ജ​പ്പാ​നി​ലേ​ക്കു​ള്ള യാ​ത്രാ വേ​ള​യി​ൽ മെ​ഡി​ക്ക​ൽ മാ​സ്ക് ധ​രി​ച്ചി​രു​ന്ന​താ​യും ഇ​യാ​ൾ മെ​ഡി​ക്ക​ൽ സം​ഘ​ത്തെ അ​റി​യി​ച്ചു. രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ര​ണ്ടാ​മ​ത്തെ കേ​സും റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K