18 November, 2026 07:28:35 PM


കോഴിക്കോട് നാല് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു



കോഴിക്കോട് കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. വടകര മണിയൂര്‍ സ്വദേശിയായ നാല് വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ശക്തമായ വയറിളക്കത്തെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കുശേഷം ഡിസ്ചാര്‍ജ് ചെയ്ത കുട്ടി നിലവില്‍ വീട്ടില്‍ വിശ്രമത്തിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.കഴിഞ്ഞ ദിവസം പ്രദേശത്തെ മറ്റു ചില കുട്ടികള്‍ക്കും ഷിഗെല്ല രോഗം സ്ഥിരീകരിച്ചിരുന്നു.എന്നാല്‍ രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടത്തിവരികയാണ്.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 912